കാന്‍സര്‍ പരിശോധന: സംസ്ഥാനത്ത് കൂടുതല്‍ പേരെ പരിശോധിച്ചത് കൊല്ലം ജില്ലയില്‍
ജനകീയ കാന്‍സര്‍ നിര്‍ണയപരിപാടിയായ 'ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം' ക്യാപെയിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകളെ കാന്‍സര്‍ നിര്‍ണയ പരിശോധനയക്ക് വിധേയമാക്കിയതില്‍ കൊല്ലം ജില്ലയക്ക് ഒന്നാം സ്ഥാനം. 1,87,402 സ്ത്രീകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. സ്തനാബുദ പരിശോധനക്ക് 1,67,732 പേരെയും, ഗര്‍ഭാശയ കാന്‍സര്‍ നിര്‍ണയത്തിന് 1,42,369 പേരെയും, വായിലെ അര്‍ബുദ പരിശോധനയ്ക്ക് 99,057 പേരെയും വിധേയരാക്കി. സ്തനാര്‍ബുദ തുടര്‍ പരിശോധനക്കായി 2615 പേരെയും വായിലെ അര്‍ബുദ തുടര്‍ പരിശോധനക്കായി 361 പേരെയും റഫര്‍ ചെയ്തു. ഓച്ചിറ സി.എച്ച്.സി യിലാണ് ഏറ്റവും കൂടുതല്‍ ക്യാന്‍സര്‍ സ്‌കീനിംഗ് നടന്നത്. തൊടിയൂര്‍, കെ.എസ് പുരം, പട്ടാഴി, തെക്കുംഭാഗം, ചിറക്കര, ശക്തികുളങ്ങര എന്നീ എഫ്.എച്ച്.സികളിലും കുളത്തൂപ്പുഴ സി.എച്ച്.സിയിലും വാടി അര്‍ബന്‍ ഹെല്‍ത്ത് സെന്ററിലുമായി 4000ത്തിലധികം പേരെ ക്യാന്‍സര്‍ പരിശോധനയില്‍ പങ്കെടുപ്പിച്ചു.
(പി.ആര്‍.കെ നമ്പര്‍ 692/2025)
- Log in to post comments