നാഷണല്‍ ലോക് അദാലത്ത് നടത്തി
കൊല്ലം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളും സംയുക്തമായി ജില്ലയിലെ വിവിധ കോടതികളില്‍ നടത്തിയ നാഷണല്‍ ലോക് അദാലത്തില്‍ 6861 കേസുകള്‍ ഒത്തു തീര്‍പ്പാക്കി. നിലവിലുള്ള കേസുകളും പുതിയ പരാതികളുമായി 15596 കേസുകളാണ് പരിഗണിച്ചത്.
ജില്ലാ കോടതി സമുച്ചയത്തിലും കൊല്ലം, കരുനാഗപ്പള്ളി, പത്തനാപുരം, കൊട്ടാരക്കര, കുന്നത്തൂര്‍ താലൂക്കുകളിലെ വിവിധ കോടതികളിലുമായി നടത്തപ്പെട്ട അദാലത്തില്‍ സിവില്‍ കേസുകള്‍, ഭൂമി ഏറ്റെടുക്കല്‍, വാഹനാപകട കേസുകള്‍, കുടുംബ തര്‍ക്കങ്ങള്‍, ഒത്തു തീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, ബാങ്ക് വായ്പ സംബന്ധമായ കേസുകള്‍ പരിഗണിച്ചതില്‍ മൊത്തം 28.94 കോടി രൂപയുടെ വ്യവഹാരങ്ങളാണ് തീര്‍പ്പാക്കിയത്.
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍പേഴ്സണും പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയുമായ പി മായാദേവി, കൊല്ലം താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനും ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ്സ് ജഡ്ജിയുമായ പി എന്‍ വിനോദ് എന്നിവര്‍ നേതൃത്വം നല്‍കി.
- Log in to post comments