Skip to main content
..

കുട്ടികളിലെ ശ്രവണ വൈകല്യം കണ്ടെത്തല്‍; ഇന്റര്‍ സെക്ടര്‍ മീറ്റിംഗ് നടത്തി

ജില്ലയിലെ 14 വയസുവരെയുള്ള കുട്ടികളിലെ ശ്രവണവൈകല്യം മുന്‍കൂട്ടി കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള പദ്ധതിയുടെ നടത്തിപ്പിനായി ഇന്റര്‍ സെക്ടറല്‍ മീറ്റിംഗ് നടത്തി. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് അധ്യക്ഷനായി. ആദ്യ ഘട്ടമായി അംഗന്‍വാടി പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കേള്‍വി പരിശോധയുമായി ബന്ധപ്പെട്ട പരിശീലനം അംഗന്‍വാടി വര്‍ക്കര്‍മാര്‍, നോഡല്‍ ടീച്ചേഴ്സ് എന്നിവര്‍ക്ക് നല്‍കും.  14 വയസിന് താഴെയുള്ള  കുട്ടികളിലും ശ്രവണ വൈകല്യം ഉണ്ടെങ്കില്‍ നേരത്തെ തന്നെ കണ്ടെത്തി പരിഹാരമാര്‍ഗങ്ങള്‍ നല്‍കും.   പദ്ധതിയുടെ ജില്ലാതല നോഡല്‍ ഓഫീസര്‍ ഡോ. അജിത് രാജന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ശ്രീഹരി എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി.  

date