Skip to main content

ലോക ഗ്ലോക്കോമ വാരാചരണം ജില്ലാതല ഉദ്ഘാടനം

ലോക ഗ്ലോക്കോമാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നെടുമണ്‍കാവ് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ് ഉദ്ഘാടനം ചെയ്തു.  കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്   എസ് എസ് സുവിത ചടങ്ങിന് അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കല്‍ ഓഫീസര്‍  ഡോ. എ. അനിത ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി.  ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.  എം.എസ്. അനു  വിഷയാവതരണം നടത്തി. ഡോ . ലിഷ ജെ ഭാസ്  ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ആര്‍ സലിലാ ദേവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉദയകുമാര്‍ , ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍   ഗീത കുമാരി , കരീപ്ര പഞ്ചായത്ത് മെമ്പര്‍   സി.ജി  തിലകന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍   റ്റി.ഷാലിമ ,  ജില്ലാ ഓഫ്താല്‍മിക് കോര്‍ഡിനേറ്റര്‍   ബി ആര്‍ ഷാജി,  ഹെല്‍ത് സൂപ്പര്‍ വൈസര്‍   ജി. ശശികുമാര്‍ , ഒപ്ടോമെട്രിസ്റ്റ്   എസ്. ആര്‍. മഞ്ചു തുടങ്ങിയവര്‍ സംസാരിച്ചു. ഉദ്ഘാടനത്തിനു മുന്നോടിയായി വിളംബരജാഥയും വിദ്യാര്‍ത്ഥികളുടെ ഫ്ലാഷ് മോബും നടത്തി. പരിപാടിയോടനുബന്ധിച്ച് സൗജന്യ ഗ്ലോക്കോമ പരിശോധന, നേത്ര പരിശോധനാ ക്യാമ്പ് ക്യാമ്പ് എന്നിവ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വച്ച് നടത്തി.  200 ഓളം പേര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 688/2025)

date