Post Category
യൂത്ത് പാര്‍ലമെന്റ് മല്‍സര രജിസ്‌ട്രേഷന്‍ മാര്‍ച്ച് 16 വരെ
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന യൂത്ത് പാര്‍ലമെന്റ് മത്സരങ്ങളുടെ പ്രാഥമിക ഘട്ട രജിസ്‌ട്രേഷന്‍ മാര്‍ച്ച് 16 വരെ നീട്ടി. 18നും 25നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക് പങ്കെടുക്കാം. 'വികസിത ഭാരതം എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?' എന്ന വിഷയത്തില്‍ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗ വീഡിയോ മൈ ഭാരത് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്താണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ മത്സരിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവരുടെ ജില്ലാതല മത്സരം മാര്‍ച്ച് 22 ന് ആലപ്പുഴ സെന്റ് ജോസഫ് കോളേജില്‍ നടക്കും. സംസ്ഥാന മത്സരത്തില്‍ വിജയികളാകുന്ന മൂന്ന് പേര്‍ക്ക് പാര്‍ലമെന്റ് മന്ദിരത്തില്‍ സംഘടിപ്പിക്കുന്ന ദേശീയതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8714508255.
(പിആർ/എഎൽപി/745)
date
- Log in to post comments