Skip to main content

കാർഷിക മേഖലയ്ക്ക് പ്രഥമ പരിഗണന നൽകി ചെറുതന ഗ്രാമപഞ്ചായത്ത് ബജറ്റ്

കാർഷിക, ക്ഷീര, മൃഗസംരക്ഷണ മേഖലകള്‍ക്ക്  പ്രഥമ പരിഗണന നൽകി ചെറുതന ഗ്രാമപഞ്ചായത്ത് 2025-2026 സാമ്പത്തിക വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് പത്മജാ മധു അവതരിപ്പിച്ചു. 14,34,46543  വരവും 14,27,02240 രൂപ ചെലവും 7,44303  രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ആണ് അവതരിപ്പിച്ചത്. കാർഷിക മേഖലയെ ആശ്രയിക്കുന്ന പഞ്ചായത്തായതിനാൽ കാർഷിക മേഖലയ്ക്കാണ് പ്രഥമ പരിഗണന നൽകിയിരിക്കുന്നത്. പദ്ധതി വരുമാനത്തിന്റെ ഗണ്യമായ വിഹിതം കാർഷിക മേഖലയ്ക്കു സ്ഥിരമായി മാറ്റിവെക്കുന്ന ചെറുതന ഗ്രാമപഞ്ചായത്ത് ഭക്ഷ്യ സ്വയംപര്യാപ്തതയിലേക് ഒരു ചുവടു കൂടി മുന്നേറുകയാണ്. 'നാളികേര സംസ്കരണ യൂണിറ്റ് മെഷീനറി ഉൾപ്പടെ' എന്ന പുതിയ പദ്ധതി വനിതകൾക്കായി പഞ്ചായത്ത് ഏറ്റെടുത്തിട്ടുണ്ട്. ക്ഷീര വികസന മേഖലയിലും മൃഗസംരക്ഷണ മേഖലയിലും കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്ന രീതിയിലാണ് ബജറ്റ് വിഭാവനം ചെയ്തിരിക്കുന്നത്. 
ചെറുതന ഗ്രാമപഞ്ചായത്തിൽ നടന്ന ബജറ്റ് അവതരണ യോഗത്തിൽ പ്രസിഡന്റ് എബി മാത്യു അധ്യക്ഷനായി. ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷരായ ശോഭന, നിസാർ അഹമ്മദ്, ബിനു ചെല്ലപ്പൻ, പഞ്ചായത്ത് അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
(പിആർ/എഎൽപി/746)

date