Skip to main content

കുടുംബ ബന്ധങ്ങളിലെ തകർച്ച കുട്ടികളെ മോശം സാഹചര്യങ്ങളിലെത്തിക്കുന്നു: വനിതാ കമ്മിഷന്‍

കുടുംബ ബന്ധങ്ങളിലെ തകർച്ച കുട്ടികളെ മോശം സാഹചര്യങ്ങളിലേക്ക് നയിക്കുന്നതായി സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം വി.ആര്‍ മഹിളാമണി. ആലപ്പുഴ ഗസ്റ്റ് ഹൗസിൽ നടന്ന വനിത കമ്മിഷൻ സിറ്റിംഗിൽ പങ്കെടുത്തശേഷം സംസാരിക്കുകയായിരുന്നു അവര്‍. കുട്ടികൾക്ക് വീടുകളിൽ നല്ല അന്തരീക്ഷം ഉറപ്പ് വരുത്തുവാൻ രക്ഷകർത്താക്കൾക്ക് കൗൺസലിംഗ് നല്‍കുമെന്നും കമ്മിഷൻ അംഗം പറഞ്ഞു.
സിറ്റിംഗിൽ പരിഗണിച്ച 52 പരാതികളിൽ 12 എണ്ണം തീർപ്പാക്കി. മൂന്ന് പരാതികളിൽ റിപ്പോർട്ട് തേടി.  37 പരാതികൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കും. വനിതാ കമ്മിഷൻ ലാ ഓഫീസർ കെ ചന്ദ്രശോഭ, അഡ്വ. ജീനു എബ്രഹാം, അഡ്വ. രേഷ്മ ദിലീപ്, കൗൺസലർ അഞ്ജന എം നായർ, വനിത സെൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ എം ബി ശ്രീജ, കമ്മിഷന്‍ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
(പിആർ/എഎൽപി/747)

date