മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് പദ്ധതിയിൽ മാര്‍ച്ച് 25 അംഗമാകാം
മത്സ്യഫെഡിന്റെ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിൽ അംഗത്വമുള്ളവർക്കുള്ള മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതി 2025-26 ൽ ഇപ്പോൾ അംഗമാകാം. 18നും 70നും മധ്യേ പ്രായമുള്ളവർക്ക് 509 രൂപ വാർഷിക പ്രീമിയം മാർച്ച് 25 വരെ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിൽ അടച്ച് പദ്ധതിയിൽ അംഗത്വമെടുക്കാം. അംഗത്വം എടുക്കുന്ന വ്യക്തികൾ അപകടത്തിൽപ്പെട്ട് മരണമടയുകയാണെങ്കിൽ ഇൻഷുറൻസ് പരിരക്ഷയായി 10 ലക്ഷം രൂപ അനന്തരാവകാശിക്ക് ലഭിക്കും. അപകടം മൂലം അംഗവൈകല്യം സംഭവിക്കുകയാണെങ്കിൽ വൈകല്യത്തിൻ്റെ തോത് അനുസരിച്ചുള്ള നഷ്ടപരിഹാര തുക പ്രീമിയം എടുത്ത അംഗത്തിന് ലഭിക്കും. കൂടാതെ ഏഴ് ദിവസത്തിൽ കൂടുതൽ ആശുപത്രിയിൽ ചികിത്സ തേടിയാൽ ആശുപത്രി ആനുകൂല്യങ്ങൾക്ക് പുറമെ 10000 രൂപയും ലഭിക്കും. ഒറ്റത്തവണയായി വിദ്യാഭ്യാസ ആനുകൂല്യങ്ങളും അപകടമരണം സംഭവിച്ച വ്യക്തിയുടെ മക്കൾക്ക് ലഭിക്കും.
(പിആർ/എഎൽപി/748)
- Log in to post comments