Post Category
ദന്തല്‍ കോളേജ് പുതിയ കെട്ടിടത്തിലേക്ക്: ചികിത്സ ഭാഗികമായി തടസ്സപ്പെടാം
അത്യാധുനിക ചികിത്സകള്‍ ലഭ്യമാകത്തക്കരീതിയില്‍ ആലപ്പുഴ ഗവ. ദന്തല്‍ കോളേജിന്റെ പുതിയ കെട്ടിട സമുച്ചയം സജ്ജമായികൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ വണ്ടാനം പോസ്റ്റ് ഓഫീസിനു പിറകില്‍, നഴ്‌സിംഗ് കോളേജിന് സമീപം താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ദന്തല്‍ കോളേജ്, വണ്ടാനം കുറവന്‍തോട് ജംഗഷനിലുള്ള പുതുതായി നിര്‍മിച്ച കെട്ടിടത്തിലേക്ക് മാറ്റുന്നതിനാല്‍ മാര്‍ച്ച് മുതല്‍ മെയ് വരെ ചികിത്സയില്‍ ഭാഗീകമായി കാലതാമസം നേരിട്ടേക്കാമെന്ന് ദന്തൽ കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.
date
- Log in to post comments