ലോക ഗ്ലോക്കോമ വാരാചരണം: ജില്ലാതല ഉദ്ഘാടനം നടന്നു
ദേശീയ അന്ധത കാഴ്ച വൈകല്യ നിയന്ത്രണ പരിപാടിയുടെ ഭാഗമായി
ലോക ഗ്ലോക്കോമ വരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ആർ രജിത നിർവഹിച്ചു. പള്ളിപ്പുറം സെന്റ് മേരീസ് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സുധീഷ് അധ്യക്ഷനായി.
ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ദേശിയ അന്ധത കാഴ്‌ച വൈകല്ല്യ നിയന്ത്രണ പരിപാടി, ആരോഗ്യ കേരളം, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്, ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്, പള്ളിപ്പുറം കുടുംബ ആരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിൻ്റെ ഭാഗമായി ആലപ്പുഴ ജനറൽ ആശുപത്രി മൊബൈൽ യൂണിറ്റ് ഒഫ്‌താൽമോളജിസ്‌റ്റ് ഡോ.നവജീവന്റെ നേതൃത്വത്തിൽ ഗ്ലോക്കോമ ബോധവത്കരണ ക്ലാസും ഗ്ലോക്കോമ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പിൽ 170 പേർ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപാ സജീവ്, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ എൻ. കെ ജനാർദ്ദനൻ, ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
ഷിൽജ സലിം, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ഡോ. ഐ. ചിത്ര തുടങ്ങിയവർ പങ്കെടുത്തു.
"ഗ്ലൂക്കോമ വിമുക്ത ലോകത്തിനായി നമുക്ക് ഒന്നിക്കാം" എന്ന സന്ദേശത്തോടെ മാര്‍ച്ച് 15 വരെയാണ് ഈ വര്‍ഷത്തെ ഗ്ലോക്കോമ വാരാചരണം നടത്തുന്നത്. കാഴ്ചയുടെ നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന ഗ്ലോക്കോമയെക്കുറിച്ച് പൊതുജനങ്ങളുടെ അജ്ഞത നീക്കുകയും ഗ്ലോക്കോമ മുന്‍കൂട്ടി കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയുമാണ് വാരാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.
(പിആർ/എഎൽപി/750)
- Log in to post comments