Post Category
വനിതാ ദിനാഘോഷം: വകുപ്പു മേധാവികളായ വനിതകളെ ആദരിച്ചു
അന്തർദേശീയ വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ കളക്ടർ അലക്സ് വർഗീസ് പരിപാടിയുടെ ഉദ്ഘാടനവും വനിതാ മേധാവികൾക്കുള്ള മൊമെന്റോ വിതരണവും നിർവഹിച്ചു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ
ജില്ലയിലെ വിവിധ വകുപ്പു മേധാവികളായ 63 വനിതകളെ ആദരിച്ചു. പരിപാടിയിൽ വനിതകളുടെ ഉന്നമനം മുൻനിർത്തി അഡ്വ. രേഷ്മ കെ. കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, കായംകുളം നഗരസഭ ചെയർപേഴ്സൺ പി ശശികല, ചെങ്ങന്നൂർ നഗരസഭ ചെയർപേഴ്സൺ ശോഭാ വർഗീസ്, എ.ഡി.എം ആശ സി എബ്രഹാം, സബ് കളക്ടർ സമീർ കിഷൻ, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.വി നിത്യ തുടങ്ങിയവർ പങ്കെടുത്തു.
(പിആർ/എഎൽപി/751)
date
- Log in to post comments