വിവിധ് കാ അമൃത് മഹോത്സവില്‍ പങ്കെടുത്ത് മന്ത്രി പി. പ്രസാദ്
സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് രാഷ്ട്രപതി ഭവനില്‍ നടന്ന വിവിധ് കാ അമൃത് മഹോത്സവില്‍ പങ്കെടുത്തു. സംസ്ഥാന മന്ത്രിസഭയുടെ പ്രതിനിധിയായാണ് മന്ത്രി പങ്കെടുത്തത്. ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെയായിരുന്നു മന്ത്രിയെ സ്വീകരിച്ചത്. കണ്ണൂരിലെ കടലോരം വനിതാ ശിങ്കാരിമേള സംഘമാണ് സ്വീകരണം ഒരുക്കിയത്.
കേരളത്തിന്റെ പവലിയനിലെ എല്ലാ സ്റ്റാളുകളും മന്ത്രി സന്ദര്‍ശിച്ചു. ഒപ്പം അവിടെയുള്ളവരുമായി കുശാലാന്വേഷണം നടത്തി.
സാഹിത്യ അക്കാദമി പവലിയനും മന്ത്രി സന്ദർശിച്ചു. 24 ഭാഷകളില്‍ നിന്നായി തിരഞ്ഞെടുത്ത പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമാണ് ഇവിടെ നടക്കുന്നത്. യുവജനങ്ങളുടെ ഉല്ലാസത്തിനായി ഒരുക്കിയ യൂത്ത് എന്‍ഗേജ്‌മെന്റ് ഏരിയ, കര്‍ണാടകയുടെയും ലക്ഷദ്വീപിന്റെയും പവലിയനുകള്‍ , കരകൗശലവസ്തുക്കള്‍ തത്സമയം നിര്‍മിക്കുന്ന ലൈവ് ഡെമോ പവലിയന്‍ എന്നിവിടങ്ങളിലും പി.പ്രസാദ് സന്ദര്‍ശനം നടത്തി.
- Log in to post comments