Skip to main content

അറിയിപ്പുകൾ

 

 

*വാക്-ഇ൯-ഇന്റർവ്യൂ*

 

തൃപ്പൂണിത്തുറ സർക്കാർ ആയൂർവേദ ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒഴിവുള്ള ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് 600 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായി നിയമനം നടത്തുന്നു.

 

യോഗ്യത: പ്രായം അമ്പത് വയസ്സിൽ താഴെ ആയിരിക്കണം, കാഴ്ച തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, അംഗീകൃത ഡ്രൈവിങ് ലൈസ൯സ്-എൽഎംവി, അംഗീകൃത ട്രാ൯സ്പോർട്ട് ഡ്രൈവിങ് ലൈസ൯സ് അഭിലഷണീയം.

 

2025 ജനുവരി ഒന്നിന് 50 വയസ് പൂർത്തിയായവർ അപേക്ഷിക്കേണ്ടതില്ല. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 26-ന് ബുധനാഴ്ച ഉച്ചക്ക് രണ്ടിന് തൃപ്പൂണിത്തുറ സർക്കാർ ആയൂർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ :0484-2777489. 04842776043 

 

*വാക്-ഇ൯ ഇന്റർവ്യൂ*

 

ട്രാൻസ്ജെന്റർ വ്യക്തികൾ നേരിടുന്ന അതിക്രമങ്ങൾ, അപകടങ്ങൾ, ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപെട്ട പരാതികൾ എന്നിവക്ക് പരിഹാരം കണ്ടെത്തുന്നതിന് എ൯ജിഒയുടെ സഹകരണതോടെ ആധുനിക വിവര സാങ്കേതിക സജ്ജീകരണങ്ങളുള്ള ഒരു ക്രൈസിസ് ഇൻ്റർവെ൯ഷൻ സെൻറർ ജില്ലയിൽ ആരംഭിക്കുന്നതിന് നടപടിയാകുന്നു.

 

ക്രൈസിസ് ഇന്റർവെ൯ഷൻ സെൻ്റർ നടത്തിപ്പിനായി ഇനി പറയുന്ന തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. 

 

സെൻറർ കോർഡിനേറ്റർ ഒരു ഒഴിവ്. 

യോഗ്യത: ബിരുദാനന്തര ബിരുദം, പ്രവൃത്തി പരിചയം. വേതനം 28,100. ട്രാൻസ് ജെന്റർ വ്യക്തികൾക്ക് മുൻഗണന.

 

 കമ്മ്യൂണിറ്റി കൗൺസിലർ

യോഗ്യത: ബിരുദം, കൗൺസലിംഗ് മേഖലയിൽ പ്രവൃത്തി പരിചയമുള്ള ട്രാൻസ് ജെന്റർ വ്യക്തികൾ, വേതനം 21175. 

 

 താല്പര്യമുള്ളവർ എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ മാർച്ച് 20-ന് നടത്തുന്ന വാക്-ഇ൯-ഇ൯്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ് .

ഫോൺ: 0484 2425377

 

*ടെ൯ഡർ ക്ഷണിച്ചു*

 

കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എറണാകുളം വനിതാ സംരക്ഷണ ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിനായി കരാർ അടിസ്ഥാനത്തിൽ വാഹനം (കാർ) വാടകയ്ക്ക് നൽകുന്നതിന് താല്പര്യമുള്ള വാഹന ഉടമകളിൽ നിന്ന് ടെ൯ഡർ ക്ഷണിച്ചു. ടെ൯ഡറുകൾ സമർപ്പിക്കേണ്ട അവസാന തിയതി മാർച്ച് 19 ഉച്ചയ്ക്ക് 2.30 വരെ.  

 

ഫോൺ:8281999057/04842959296.

 

 

*ഇ - ഗ്രാന്റ്സ് പോർട്ടൽ ഓപ്പൺ ചെയ്‌തു*

 

സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്‌ഡഡ്‌/അംഗീകൃത അൺ എയ്‌ഡഡ്‌/സി.ബി.എസ്.സി./ഐ.സി.എസ്.സി./അഫിലിയേറ്റഡ് സ്‌കൂളുകൾ എന്നിവയിലെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളുടെ 2024-25 അധ്യയന വർഷത്തെ ഒ.ഇ.സി./ഒ.ബി.സി. (എച്ച്) പ്രീമെട്രിക് സ്‌കോളർഷിപ്പിനായി ആദ്യ ഘട്ടത്തിൽ അപേക്ഷിക്കാൻ കഴിയാതിരുന്ന വിദ്യാർത്ഥികളിൽ നിന്നും സ്വീകരിച്ച അപേക്ഷകൾ സ്കൂൾ അധികൃതർക്ക് ഡാറ്റാ എൻട്രി പൂർത്തീകരിക്കുന്നതിനായി ഇ - ഗ്രാൻറ്‌സ് പോർട്ടൽ മാർച്ച് 15 വരെ ഓപ്പൺ ചെയ്‌ത് നൽകിയിട്ടുണ്ട്‌. 

തീയതി വീണ്ടും നീട്ടി നൽകുന്നതല്ല.

 ഫോൺ - 0484 – 2983130

 

 

 

 *വി.വി.എൻ. ആനുകൂല്യം ഇ ഗ്രാന്റ്സ് പോർട്ടൽ ഓപ്പൺ ചെയ്‌തു*

 

 സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി./ഒ.ബി.സി. (എച്ച്) വിഭാഗങ്ങളിൽ ഉൾപ്പെട്ട് വി.വി.എൻ. ന് (വിദ്യാലയ വികാസ് നിധി) അർഹരായ 2024-25 അധ്യയന വർഷത്തെ വിദ്യാർത്ഥികളുടെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിന് ഇ - ഗ്രാൻറ്‌സ് പോർട്ടൽ മാർച്ച് 20 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌.  

ഫോൺ - 0484 – 2983130

 

 *മദ്രസാ അധ്യാപക ക്ഷേമനിധി*  

 

കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയിൽ 2024-2025 സാമ്പത്തിക വർഷത്തെ ക്ഷേമനിധി വിഹിതം അടവാക്കേണ്ട അവസാന തിയതി 2025 മാർച്ച് 10 ൽ നിന്നും മാർച്ച് 31 വരെ ദീർഘിപ്പിച്ചതായി ചിഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. രണ്ടു വർഷത്തിൽ കൂടുതൽ കുടിശികയുള്ളവർ അംഗത്വം പുതുക്കുന്നതിന് പേപ്പറിൽ അപേക്ഷയും അംഗത്വ കാർഡിൻ്റെ കോപ്പിയും അടവ് സംബന്ധിച്ച വിവരവും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള മദ്രസാധ്യാപക ക്ഷേമനിധി ഓഫീസ്, കെ.യൂ.ആർ.ഡി.എഫ്.സി. കെട്ടിടം, രണ്ടാം നില, ചക്കോരത്ത് കുളം, വെസ്റ്റ്ഹിൽ പി.ഒ, കോഴിക്കോട്-673005 എന്ന വിലാസത്തിൽ അയക്കണം . ഫോൺ.0495 -2966577.

 

 *വിമുക്തഭടന്മാർക്ക് കോമൺ സർവീസ് സെന്റർ ആരംഭിക്കാം* 

 

സർക്കാരിന്റെ ഇ-സർവിസുകളും കേന്ദ്ര സ്‌പർശ് പെൻഷൻ സംബന്ധമായ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് ജില്ലാ സൈനികക്ഷേമ ഓഫിസുമായി ബന്ധപ്പെട്ട് കോമൺ സർവിസ് സെൻ്റർ ആരംഭിക്കുന്നതിന് സ്വയം സംരംഭകരായ വിമുക്തഭടന്മാർ https://dgrindia.gov.in വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാം.

 

 കോമൺ സർവിസ് സെന്റർ ആരംഭിക്കുന്നതിന് ആവശ്യമായ ട്രെയിനിങ്ങും അനുബന്ധ സാമഗ്രികളും കേന്ദ്രിയ സൈനിക ബോർഡ് ലഭ്യമാക്കും. 

 

ഫോൺ: 0484-2422239

date