ശിശു വികസന പദ്ധതി ഓഫീസര്‍ അവാര്‍ഡ് ലഭിച്ച എം.ജി ഗീതയെ ആദരിച്ചു
സംസ്ഥാനതലത്തില്‍ മികച്ച ശിശു വികസന പദ്ധതി ഓഫീസര്‍ അവാര്‍ഡ് ലഭിച്ച എം.ജി ഗീതയെ ജില്ലാ ശിശു സംരക്ഷണ
യൂണിറ്റിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ഇതിന്റെ ഭാഗമായി എം.ജി ഗീതയെ ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക. പൊന്നാടയണിയിച്ചു. കൊല്ലങ്കോട് ബ്ലോക്കിലെ ശിശു വികസന പദ്ധതി ഓഫീസറായ ഗീതയുടെ 2023 ആഗസ്റ്റ് മുതല്‍ 2024 മാര്‍ച്ച് വരെയുള്ള കൃത്യതയാര്‍ന്ന സേവനത്തിനാണ് അംഗീകാരം ലഭിച്ചത്. പി.എം.എം.വി.വൈയുടെ(പ്രധാനമന്ത്രി മാതൃവന്ദന യോജന) ദേശീയ തലത്തില്‍ നടന്ന പരിശീലനത്തില്‍ പങ്കെടുക്കുകയും തുടര്‍ന്ന് ബ്ലോക്ക് തലത്തില്‍ പദ്ധതി കൃത്യമായി ഏകോപിപ്പിക്കുകയും ചെയ്തു, പ്രീ സ്കൂള്‍ കുട്ടികളുടെ അങ്കണവാടികളിലെ പ്രാതിനിധ്യം കൂട്ടുന്നതിനായി അങ്കണവാടി ജീവനക്കാര്‍ക്ക് പ്രതിമാസ പരിശീലനം നടപ്പിലാക്കി. ആസ്പിരേഷന്‍ ബ്ലോക്കിന്റെ ഭാഗമായ കൊല്ലങ്കോട് ബ്ലോക്കിലെ കുട്ടികളുടെ പോഷകാഹാരക്കുറവും തൂക്ക കുറവും പരിഹരിക്കുന്നതിനായി വിവിധ വകുപ്പുകളെ യോജിപ്പിച്ച് പ്രത്യേക പ്രവര്‍ത്തനങ്ങളും മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിച്ചു എന്നീ പ്രവര്‍ത്തനങ്ങളാണ് ഗീതയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.
- Log in to post comments