യുവജന കമ്മീഷന് യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കേരള സംസ്ഥാന യുവജന കമ്മീഷന് 2024-25 വര്‍ഷത്തെ യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങള്‍ക്കാണ് കമ്മീഷന് അവാര്‍ഡ് നല്‍കുന്നത്. കല/സാംസ്കാരികം, കായികം, സാഹിത്യം, കാര്‍ഷികം/മൃഗസംരക്ഷണം, വ്യവസായ സംരംഭകത്വം, മാധ്യമം തുടങ്ങിയ മേഖലകളില്‍ വ്യത്യസ്തവും മാതൃകാപരവുമായ ഇടപെടലുകളാല്‍ സമൂഹത്തിന് പുതുവെളിച്ചമുണ്ടാക്കിയ യുവജനങ്ങളെയാണ് കമ്മീഷന് നിയോഗിച്ച ജൂറി അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
കല/സാംസ്കാരികം മേഖലയില്‍നിന്ന് അഭിനേത്രി നിഖില വിമല്‍, കായികരംഗത്തു നിന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ ഓള്‍റൗണ്ടര്‍ സജന സജീവന്, സാഹിത്യമേഖലയില്നിന്ന് യുവ എഴുത്തുകാരന് വിനില്‍ പോള്‍, കാര്‍ഷികരംഗത്തു നിന്ന് എം. ശ്രീവിദ്യ, വ്യവസായം/സംരഭകത്വം മേഖലയില്‍ ദേവന് ചന്ദ്രശേഖരന്, മാധ്യമ മേഖലയില്‍ നിന്നും ആര്. റോഷിപാല്‍ എന്നിവര്‍ അവാര്‍ഡിന് അര്‍ഹരായി.
- Log in to post comments