Post Category
മദ്രസ്സാധ്യാപക ക്ഷേമനിധി വിഹിതം മാര്‍ച്ച് 31വരെ അടക്കാം
കേരള മദ്രസ്സാധ്യാപക ക്ഷേമനിധിയില്‍ 2024-2025 സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടക്കേണ്ട അവസാന തിയതി മാര്‍ച്ച് 10ല്‍ നിന്നും മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ കടിശ്ശികയുള്ളവര്‍ അംഗത്വം പുതുക്കുന്നതിന് പേപ്പറില്‍ അപേക്ഷയും അംഗത്വ കാര്‍ഡിന്റെ കോപ്പിയും അടവ് സംബന്ധിച്ച വിവരവും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസ്സാധ്യപക ക്ഷേമനിധി ഓഫീസ്, കെ.യു.ആര്‍.ഡി.എഫ്.സി. കെട്ടിടം, രണ്ടാം നില, ചക്കോരത്ത്കുളം, വെസ്റ്റ്ഹില്‍ പി.ഒ, കോഴിക്കോട്-673005 എന്ന വിലാസത്തില്‍ അയക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കി. ഫോണ്‍.0495-2966577.
date
- Log in to post comments