Post Category
പാർപ്പിട മേഖലയ്ക്ക് മുൻഗണന നൽകി ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ജി. പുരുഷോത്തമൻ അവതരിപ്പിച്ചു. പാർപ്പിട മേഖലയ്ക്ക് പ്രാധാന്യം നൽകി 14,67, 29, 327 രൂപ വരവും, 12,69,14,600 രൂപ ചെലവും 1,98,14,727 മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ലൈഫ് ഭവന പദ്ധതിയുടെ നിർമാണത്തിലിരിക്കുന്ന വീടുകളുടെ പൂർത്തീകരണത്തിനും, സർക്കാർ നിയമപ്രകാരം പി.എം.എ.വൈ ടാർജറ്റ് പ്രകാരമുള്ള വീടുകളുടെ പൂർത്തീകരണത്തിനും 3,52,02,000 രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, ബി.ഡി.ഒ. സി.വി. അജയകുമാർ, വള്ളികുന്നം പഞ്ചായത്ത് പ്രസിഡന്റ് സി. രോഹിണി, ജനപ്രതിനിധികളായ കെ.സുമ,ആർ.സുജ, എ.എം.ഹാഷിർ, അഡ്വ.കെ.വിജയൻ, അഭിലാഷ് കുമാർ, ശാന്തി, പ്രസന്ന, അഡ്വ. ബൃന്ദ, മറ്റു ജീവനക്കാർ തുടങ്ങിയർ പങ്കെടുത്തു.
date
- Log in to post comments