അന്താരാഷ്ട്ര വനിതാ ദിനാചാരണം
ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാ ദിനാചാരണം നടത്തി. ടൗണ്‍ സ്‌ക്വയറില്‍ വനിതകളുടെയും കുട്ടികളുടെയും കരാട്ടെ പ്രദര്‍ശനം, സൂംമ്പ ഡാന്‍സ്, കലാപരിപാടികള്‍, കലാസന്ധ്യ എന്നിവ സംഘടിപ്പിച്ചു. എംജിഎം മുത്തൂറ്റ് ഹോസ്പിറ്റല്‍ മുതല്‍ അബാന്‍ ടവര്‍ വരെ റാലി നടത്തി. പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, അഡിഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് ആര്‍ ബിനു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ നീത ദാസ്, ശിശു സംരക്ഷണ ഓഫിസര്‍ റ്റി ആര്‍ ലതാകുമാരി, വനിതാ സംരക്ഷണ ഓഫിസര്‍ എ. നിസ, , ഡിഎല്‍എസ്എ ചീഫ് ഡിഫന്‍സ് കൗണ്‍സില്‍ അഡ്വ. സീന എസ് നായര്‍, സാഹിത്യകാരന്‍ വിനോദ് ഇളകൊള്ളൂര്‍, മുത്തൂറ്റ് ഹോസ്പിറ്റല്‍ മാനേജര്‍ ഓപ്പറേഷന്‍സ് അനീഷ വര്‍ഗീസ്, റോട്ടറി ക്ലബ് പ്രതിനിധി റിച്ചന്‍ കെ. ജോണ്‍, സാമൂഹ്യ പ്രവര്‍ത്തക സൂസമ്മ മാത്യു എന്നിവര്‍ പങ്കെടുത്തു. എംജിഎം മുത്തൂറ്റ് ഹോസ്പിറ്റലും റോട്ടറി ക്ലബും പരിപാടിയുമായി സഹകരിച്ചു.
- Log in to post comments