ലോക ശ്രവണ ദിനാചരണം
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ലോക ശ്രവണ ദിനാചരണത്തിന്റെ ജില്ലാ ഉദ്ഘാടനം കടമ്പനാട് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി കേള്‍വിദിന സന്ദേശം നല്‍കി. എഫ്എച്ച്സി കടമ്പനാട് അസി. സര്‍ജന്‍ ഡോ. ഒ അരുണ്‍ ബോധവല്‍കരണ ക്ലാസ് നയിച്ചു. അടൂര്‍ ജനറല്‍ ആശുപത്രി ഓഡിയോളജിസ്റ്റ് ക്രിസ്റ്റീനയുടെ നേതൃത്വത്തില്‍ കേള്‍വി പരിശോധന നടത്തി. കടമ്പനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മണിയമ്മ മോഹന്‍, അംഗങ്ങളായ കെ ജി ശിവദാസന്‍, പ്രസന്നകുമാരി, ഷീജ ഷാനവാസ്, സാറാമ്മ ചെറിയാന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. ഐപ്പ് ജോസഫ്, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ എസ് ശ്രീകുമാര്‍, ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ബിജു ഫ്രാന്‍സിസ്, കടമ്പനാട് എഫ്എച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. രജ്ന കെ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജി. അനില്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ ആര്‍ ഫൗസിയ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments