Skip to main content

ക്ഷേമനിധി ബോര്‍ഡില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനായി വിവിധ വില്ലേജുകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ഏപ്രില്‍ അഞ്ചിന് ചീക്കോട്, ഏപ്രില്‍ എട്ടിന് വാഴക്കാട്, ഏപ്രില്‍ പത്തിന്  നെടിയിരുപ്പ് , കൊണ്ടോട്ടി, ഏപ്രില്‍ 16ന്  വാഴയൂര്‍, ഏപ്രില്‍ 21ന് ചെറുകാവ്, പുളിക്കല്‍, ഏപ്രില്‍ 23 ന് കീഴുപറമ്പ്, ഏപ്രില്‍ 26 ന് ഊര്‍ങ്ങാട്ടിരി, വെറ്റിലപ്പാറ, ഏപ്രില്‍ 29ന് അരീക്കോട് എന്നിങ്ങനെയാണ്  വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ എത്തിക്കേണ്ടത്. ഫോണ്‍ :0483-2732001.

date