Skip to main content

സ്വയം തൊഴില്‍ വായ്പ പദ്ധതി: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി  പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍  കുറഞ്ഞ പലിശ നിരക്കില്‍ നടപ്പിലാക്കുന്ന (4 ശതമാനം മുതല്‍ 9 ശതമാനം വരെ) വിവിധ സ്വയം തൊഴില്‍ വായ്പ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട, സ്വയംതൊഴില്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന, 18നും 55നും ഇടയില്‍ പ്രായമുള്ള സംരംഭകര്‍ക്ക്  അപേക്ഷിക്കാം. അപേക്ഷാ ഫോമും വിശദവിവരങ്ങളും കോര്‍പ്പറേഷന്റെ മലപ്പുറം ജില്ലാ ഓഫീസില്‍ നിന്ന് ലഭിക്കും. (മലപ്പുറം അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റലിന് സമീപം) ഫോണ്‍ : 0483 2731496, 9400068510.

date