Skip to main content

നന്നമുക്ക് ഗ്രാമപഞ്ചായത്തിൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തി

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നന്നമുക്ക് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തി. പരിശോധനയിൽ ചങ്ങരംകുളം ടൗൺ ജുമാ മസ്ജിദിന്റെ സ്ഥലത്ത് ഒറ്റ തവണ ഉപയോഗിച്ച പേപ്പർ പ്ലേറ്റുകളും മറ്റു മാലിന്യങ്ങളും നിക്ഷേപിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പിഴ ചുമത്തുന്നതിന് പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. കൂടാതെ നിയമലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കും സ്ഥല ഉടമകൾക്കെതിരെയും നടപടി സ്വീകരിക്കുന്നതിന് നന്നമുക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നിർദ്ദേശം നൽകി. പരിശോധനക്ക് ജില്ല ഇൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ ഇ. പ്രദീപൻ, സ്‌ക്വാഡ് അംഗം കെ. സിറാജ്ജുദ്ധീൻ, നന്നമുക്ക് ഗ്രാമപഞ്ചായത്ത് ക്ലർക്ക് ഷിമി എന്നിവർ നേതൃത്വം നൽകി.

date