Skip to main content

*ലഹരിക്കെതിരെ സ്‌നേഹത്തോണ്‍ സംഘടിപ്പിച്ചു*

യുവാക്കള്‍ക്കിടയിലെ അക്രമങ്ങള്‍ക്കും ലഹരി ഉപയോഗത്തിനുമെതിരെ  ജില്ലയിലെ ഐഎച്ച്ആര്‍ഡി ക്യാമ്പസുകളില്‍ സ്‌നേഹത്തോണ്‍ റണ്‍ എവേ ഫ്രം ഡ്രഗ്സ് എന്ന പേരില്‍  കൂട്ടയോട്ടം സംഘടിപ്പിച്ചു. ഐഎച്ച്ആര്‍ ഡി മോഡല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ മീനങ്ങാടിയില്‍ നടന്ന കൂട്ടയോട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്‍ ഫ്ളാഗ് ഓഫ് ചെയ്തു. യുവജനതയിലെ ലഹരി  പ്രവണത, അക്രമവാസ തടയിടുകയാണ്  സ്നേഹത്തോണിന്റെ ലക്ഷ്യം. പരിപാടിയുടെ ഭാഗമായി ക്യാമ്പസില്‍ സ്നേഹമതില്‍ തീര്‍ത്ത് വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. മീനങ്ങാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍,  ഐഎച്ച്ആര്‍ഡി മോഡല്‍ കോളേജ് പ്രിന്‍സിപ്പല്‍ സുധ മരിയ ജോര്‍ജ്, എസ്ജിറ്റിറ്റിഐ പ്രിന്‍സിപ്പല്‍ ഡോ. ടോമി കുറ്റിക്കല്‍ ഔസഫ്, മോഡല്‍ കോളേജ് അധ്യാപകന്‍  കെ.എന്‍  പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. കോളേജ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പിടിഎ പ്രതിനിധികള്‍,  സെന്റ് ഗ്രിഗോറിയോസ് ടീച്ചര്‍ ട്രെയിനിങ് കോളേജ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പോലീസ്, എക്സൈസ് ഓഫീസര്‍മാര്‍  എന്നിവര്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്തു.

date