Post Category
*ഡ്രീം സിവില്‍ സ്റ്റേഷന്‍: കളക്ടറേറ്റില്‍ 13 ന് ക്ലീന്‍ ഡ്രൈവ്*
ഡ്രീം സിവില്‍ സ്റ്റേഷന്‍ പദ്ധതിയില്‍ കളക്ടറേറ്റ് സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി മാര്‍ച്ച് 13 ന് മെഗാ ക്ലീനിങ് ഡ്രൈവ് നടത്തുന്നു. വിവിധ വകുപ്പുകള്‍, ശുചിത്വ മിഷന്‍, കല്‍പ്പറ്റ നഗരസഭ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലീന്‍ ഡ്രൈവ് സംഘടിപ്പിക്കുക. ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഇലക്ട്രോണിക് മാലിന്യങ്ങള്‍ മാര്‍ച്ച് 13 ന് ഗ്രീന്‍ കേരള കമ്പനിക്ക് കൈമാറാമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അറിയിച്ചു. കളക്ടറേറ്റിലെ മാലിന്യം വലിച്ചെറിയുന്ന സ്ഥലങ്ങള്‍ സൗന്ദര്യവത്ക്കരിക്കുകയാണ് ആദ്യഘട്ടത്തില്‍. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വകുപ്പ്തല മേധാവികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments