Post Category
മഞ്ഞ/ പിങ്ക് കാര്‍ഡുടമകള്‍ക്ക് മസ്റ്ററിംഗ് മാര്‍ച്ച് 31 വരെ
മഞ്ഞ/ പിങ്ക് റേഷന്‍കാര്‍ഡ് ഗുണഭോക്താക്കള്‍ മാര്‍ച്ച് 31നകം സമീപത്തുള്ള റേഷന്‍കടകളിലോ താലൂക്ക് സപ്ലൈ ആഫീസിലോ ബന്ധപ്പെട്ട് ഇ-കെ.വൈ.സി മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം. കൂടാതെ അഞ്ച് മുതല്‍ 20 വയസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ അക്ഷയ കേന്ദ്രത്തില്‍ ആധാര്‍, ഫോണ്‍ നമ്പര്‍ (നിലവിലെ) സഹിതം അപ്‌ഡേറ്റ് ചെയ്ത ശേഷം മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 702/2025)
date
- Log in to post comments