തീരദേശ റോഡിന്റെ വികസനം; ഭൂമി ഏറ്റെടുക്കല്‍, പൊതുചര്‍ച്ച
ജില്ലയില്‍ തങ്കശ്ശേരി മുതല്‍ നീണ്ടകര വരെയുള്ള തീരദേശ റോഡ് വികസനത്തിനായി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന ഭൂവിഭാഗങ്ങളുമായി ബന്ധമുള്ള ഭൂവുടമകളേയും, കച്ചവടക്കാരേയും ഉള്‍പ്പെടുത്തി പൊതുചര്‍ച്ച/യോഗം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 13ന് രാവിലെ 10.30ന് ശക്തികുളങ്ങര സെന്റ് ജോണ്‍ ഡി ബ്രിട്ടോ ദേവാലയ പാരീഷ് ഹാളിലും മാര്‍ച്ച് 15ന് രാവിലെ 10.30 ന് തിരുമുല്ലാവാരം സെന്റ് ജോണ്‍സ് യു. പി സ്‌കൂളിലുമാണ് ചര്‍ച്ച നടക്കുക. പൊതുമരാമത്ത് റവന്യൂ അധികൃതരും കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരും പങ്കെടുക്കും. പഠന റിപ്പോര്‍ട്ടിന്റെ കരട് www.classtvpm.in വെബ് സൈറ്റിലും, കോര്‍പ്പറേഷന്‍ ഓഫീസ്, കളക്ട്രേറ്റ് എന്നിവിടങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ ഭൂവുടമകളും മറ്റ് തല്പരകക്ഷികളും അഭിപ്രായങ്ങള്‍, ആക്ഷേപങ്ങള്‍, ആശങ്കകള്‍ നഷ്ടപരിഹാരം എന്നിവ ഉന്നയിക്കുന്നതിന് പങ്കെടുക്കണം.
- Log in to post comments