Post Category
ഭക്ഷ്യസുരക്ഷ ലൈസന്‍സ്, രജിസ്‌ട്രേഷന്‍ മേള ഇന്ന് (12)
കുട്ടനാട് നിയോജക മണ്ഡലത്തിലെ നെടുമുടി, ചമ്പക്കുളം പഞ്ചായത്തുകളിലെ ഭക്ഷ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിഭാഗം കച്ചവടക്കാര്‍ക്കുമായി ഭക്ഷ്യസുരക്ഷാ ലൈസന്‍സ്, രജിസ്‌ട്രേഷന്‍ മേള ഇന്ന് മാര്‍ച്ച് 12 ന് രാവിലെ 10 മണി മുതല്‍ 5 മണി വരെ മങ്കൊമ്പിലെ കുട്ടനാട് താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്‍ ഹാളില്‍ നടത്തും. പുതുതായി എഫ്എസ്എസ്എഐ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ എടുക്കേണ്ടവരും, പുതുക്കാനുള്ളവരും ഈ അവസരം പ്രയോജനപെടുത്തണമെന്ന് കുട്ടനാട് സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 7593873336.
(പിആർ/എഎൽപി/763)
date
- Log in to post comments