Skip to main content

കൗണ്‍സിലര്‍ ഒഴിവ്

 

കാസര്‍കോട് ജില്ലാ ശിശു സംരക്ഷണ വകുപ്പിന്റെ കീഴില്‍ കൗണ്‍സിലര്‍ തസ്തികയില്‍ ഒരു താത്കാലിക ഒഴിവുണ്ട്. 
യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് സോഷ്യല്‍ വര്‍ക്ക്/സോഷ്യോളജി/സൈക്കോളജി/പബ്ലിക് 
ഹെല്‍ത്ത്/കൗണ്‍സിലിംഗ് എന്നിവയില്‍ ബിരുദം. അല്ലെങ്കില്‍ കൗണ്‍സിലിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ പിജി ഡിപ്ലോമ. വനിത ശിശു വികസന മേഖലയില്‍ സര്‍ക്കാര്‍/സര്‍ക്കാരിതര സ്ഥാപനത്തില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയം, കമ്പ്യൂട്ടറില്‍ പ്രാവീണ്യം എന്നിവ അഭികാമ്യം.
ശമ്പളം 23170 രൂപ.          
വയസ്സ് 2023  ജനുവരി ഒന്നിന് 18-40. (നിയമാനുസൃത വയസ്സിളവ് അനുവദനീയം).
ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസ്സല്‍ സർട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 20 നകം  ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.  നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍  നിന്നുള്ള എൻഒസി   ഹാജരാക്കണം. ഫോണ്‍: 0495-2376179.

date