Post Category
*വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം*
സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന വായ്പ പദ്ധതിയിലേക്ക് പട്ടികവര്‍ഗ്ഗക്കാരായ തൊഴില്‍രഹിത യുവതികള്‍ക്ക് അപേക്ഷിക്കാം. പദ്ധതിയില്‍ രണ്ട് ലക്ഷം വരെ വായ്പ ലഭിക്കും. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ അധികരിക്കരുത്. വായ്പാ തുക നാലുശതമാനം പലിശ നിരക്കില്‍ 60 മാസഗഡുക്കളായി തിരിച്ചടയ്ക്കണം. വായ്പാ തുക ഉപയോഗിച്ച് കൃഷി ഒഴികെയുള്ള ഏത് സ്വയം തൊഴില്‍ പദ്ധതിയും ചെയ്യാം. വായ്പാ ഈടായി വസ്തുജാമ്യം, ഉദ്യോഗസ്ഥ ജാമ്യം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കല്‍പ്പറ്റ പിണങ്ങോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍-04936 202869, 9400068512.
date
- Log in to post comments