അട്ടപ്പാടിയില്‍ ഭിന്നശേഷിക്കാര്‍ക്കായി ഉപകരണ വിതരണം ഇന്ന്
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ആസ്പിരേഷന്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി ഭിന്നശേഷി വിഭാഗക്കാര്‍ക്ക് നല്കുന്ന ഉപകരണങ്ങളുടെ വിതരണം ഇന്ന് (മാര്‍ച്ച് 12) രാവിലെ പത്തിന് അട്ടപ്പാടി കില ക്യാംപസില്‍ വച്ച് നടക്കും. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിലെ പുതൂര്‍, അഗളി , ഷോളയൂര്‍ ഗ്രാമ പഞ്ചായത്തുകളിലെ 96 പേര്‍ക്കാണ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്. ഇവരെ നേരത്തെ നിര്‍ണ്ണയ ക്യാമ്പുകള്‍ നടത്തിയാണ് തിരഞ്ഞെടുത്തത്. വീല്‍ ചെയറുകള്‍, ശ്രവണ സഹായ ഉപകരണങ്ങള്‍ തുടങ്ങി വിവിധ ഉപകരണങ്ങളാണ് വിതരണം ചെയ്യുന്നത്.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ആസ്പിരേഷന്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി ഭാരത സര്‍ക്കാര്‍ സ്ഥാപനമായ ആര്‍ട്ടി ഫിഷ്യല്‍ ലിംഫ് മാനുഫേച്ചറിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (ALIMCO) യുമായി ചേര്‍ന്നാണ് ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്നത്.
ഉപകരണ വിതരണം ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക ഉദ്ഘടനം ചെയ്യും. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന് അദ്ധ്യക്ഷയാകുന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് കെ.കെ മാത്യു, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ എസ്.സനോജ് , ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി റ്റി.ജി ജപ്രകാശ് എന്നിവര്‍ പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് ദേശീയ ഹാന്റ് ബോള്‍ താരം എസ്. മനു നയിക്കുന്ന മോട്ടിവേഷണല്‍ ക്ലാസും ഉണ്ടായിരിക്കും.
- Log in to post comments