വാഴയിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്തിൽ 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി സജ്ജമാക്കിയ വാഴയിൽ കുടിവെള്ള പദ്ധതി പഞ്ചായത്തിലെ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലൊന്നായ ഉമ്പർനാട് പ്രവർത്തനം ആരംഭിച്ചു. ഗ്രാമ പഞ്ചായത്തിന്റെ ബേസിക് ഗ്രാൻഡ്, തനതുഫണ്ട് എന്നിവയുൾപ്പെട്ട പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. മോഹൻ, സുരേഷ് ബാബു എന്നിവരാണ് കുടിവെള്ള പദ്ധതിക്കായി സൗജന്യമായി സ്ഥലം നൽകിയത്. പദ്ധതി 120 കുടുംബങ്ങൾക്ക് ഉപകാരപ്രദമാകും. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ദേവരാജൻ അധ്യക്ഷയായി, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ ജയശ്രീ ശിവരാമൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ
വി രാധാകൃഷ്ണൻ, വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ അജിത്, വാർഡ് അംഗങ്ങളായ റെജി, ബിന്ദു ചന്ദ്രഭാനു, പ്രിയ വിനോദ്, ഗീത മുരളി എന്നിവർ സംസാരിച്ചു.
- Log in to post comments