Post Category
ഇളംദേശം ബ്ലോക്കിൽ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ് ; അപേക്ഷ ക്ഷണിച്ചു
കുടുബശ്രീ ജില്ലാ മിഷന്‍ നടപ്പിലാക്കി വരുന്ന ജില്ലയിലെ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (ഓര്‍ഗനൈസേഷന്‍&ലൈവ്‌ലി ഹുഡ്)- ഇളംദേശം ബ്ലോക്കിലെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബ്ലോക്കില്‍ സ്ഥിര താമസക്കാരായ ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്ക് മാര്‍ച്ച് 17 ന് കോടിക്കുളം പഞ്ചായത്ത് ഹാളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും.
പ്രായ പരിധി 18 വയസ്സ് മുതല്‍ 35 വയസ്സ് വരെ.
ഉദ്യോഗാര്‍ത്ഥികള്‍ കുടുംബശ്രീ അംഗം/കുടുംബാംഗം/ ഓക്‌സിലറി അംഗം ആയിരിക്കണം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പു സഹിതം മാര്‍ച്ച് 17 ന് തിങ്കൾ രാവിലെ 11 മണിക്ക് കോടിക്കുളം പഞ്ചായത്ത് ഹാളില്‍ ഹാജരാകണം.. ഫോണ്‍ : 04862 -232223.
date
- Log in to post comments