Skip to main content

എസ്.ഐ.എ പാനൽ രൂപീകരണം : അപേക്ഷ ക്ഷണിച്ചു

 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം  സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹിക പ്രത്യാഘാത പഠനം നടത്തുന്നതിന്  ജില്ലാതലത്തിൽ പുതിയ ഏജൻസികളെ എംപാനൽ ചെയ്യുന്നതിന്  വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. സാങ്കേതിക പരിജ്ഞാനം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം  ജില്ലാ കളക്ടർ കോട്ടയം ,686002 എന്ന വിലാസത്തിൽ  ഡെപ്യൂട്ടി കളക്ടർ( എൽ.എ)  കോട്ടയം മുൻപാകെ നേരിട്ടോ ഓപ്പൺ ബൈ അഡ്രസീ ഒൺലി എന്നു രേഖപ്പെടുത്തി കുറിയർ മുഖേനയോ രജിസ്റ്റേർഡ് തപാൽ വഴിയോ  നൽകാം. കവറിനു മുകളിൽ 'എസ്.ഐ.എ പഠനം നടത്തുന്നതിന് ഏജൻസികളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ' എന്ന് എഴുതണം. അവസാന തീയതി മാർച്ച് 22 വൈകുന്നേരം അഞ്ചുമണി. വിശദവിവരത്തിന് ഫോൺ: 0481- 2562201.

date