Skip to main content

പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയ്‌നിംഗും സംയുക്തമായി ആരംഭിക്കുന്ന പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം എറണാകുളം കോഴിക്കോട് സെന്ററുകളിലാണ് കോഴ്‌സ് ആരംഭിക്കുന്നത്. സര്‍ക്കാര്‍ അംഗീകാരമുള്ള കെ.ജി.ടി.ഇ പ്രീ പ്രസ്ഓപ്പറേഷന്‍, കെ.ജി.ടി.ഇ പ്രസ് വര്‍ക്ക്, കെ.ജി.ടി.ഇ പോസ്റ്റ് പ്രസ് ഓപ്പറേഷന്‍ ആന്‍ഡ് ഫിനിഷിംഗ് എന്നീ കോഴ്‌സുകളിലേക്കാണ്  അപേക്ഷകള്‍ ക്ഷണിച്ചത്.

അപേക്ഷകര്‍ എസ്എസ്എല്‍സിയോ തത്തുല്യ യോഗ്യതയോ പാസായിരിക്കണം. പട്ടികജാതി/ പട്ടികവര്‍ഗ മറ്റുവിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭ്യമാകും. ഒബിസി / എസ്.ഇ.ബി.സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.

അപേക്ഷാ ഫോറം സെന്ററില്‍ നിന്ന് നേരിട്ടും www.captkerala.com എന്ന സൈറ്റില്‍ നിന്നും ലഭിക്കും. തപാല്‍ മുഖേന അയക്കുന്ന അപേക്ഷകള്‍ 135 രൂപ മണിഓര്‍ഡറായി മാനേജിംഗ് ഡയറക്ടര്‍ ,കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയ്‌നിംഗ്, ട്രെയ്‌നിംഗ് ഡിവിഷന്‍ , സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം - 695024 എന്ന വിലാസത്തില്‍ അയക്കണം.

വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അപേക്ഷകള്‍ മാനേജിംഗ് ഡയറക്ടര്‍, സി-ആപ്ടിന്റെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതമായിരിക്കണം അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2474720, 0471 2467728 .

date