Skip to main content

അവാർഡുകൾ വിതരണം ചെയ്യും

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ മക്കൾക്ക് ഉള്ള ഉന്നത വിദ്യാഭ്യാസ അവാർഡ് വിതരണം മാർച്ച് 14 ന് ഉച്ചക്ക് 2 ന് തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ വച്ച് ബോർഡ് ചെയർമാൻ എൻ ചന്ദ്രൻ നിർവഹിക്കും. ക്ഷേമനിധി ബോർഡ് ഡയറക്ടർ ശശാങ്കൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ സ്മിത എസ് ആർ സ്വാഗതം ആശംസിക്കും. ആദ്യ ചാൻസിൽ ഉയർന്ന മാർക്ക് നേടി വിജയിച്ച ജില്ലയിലെ ആദ്യ 3 സ്ഥാനക്കാരായ വിദ്യാർഥികൾക്കാണ് അവാർഡ് നൽകുന്നത്. ഫോൺ : 0471 2729175.

പി.എൻ.എക്സ് 1103/2025

date