റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപക നിയമനം
കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2025-26 അധ്യയന വര്‍ഷം എച്ച്.എസ്.ടി (സോഷ്യല്‍ സയന്‍സ്, മാത്തമാറ്റിക്സ്, എം.സി.ആര്‍.ടി) എച്ച്.എസ്.എസ്.ടി (ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്സ്, അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ്, ഇകണോമിക്സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ്, മലയാളം) തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഏപ്രില്‍ 15 വൈകീട്ട് അഞ്ചിനകം പൂനലൂര്‍ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസില്‍ സമര്‍പ്പിക്കണം. പി.എസ്.സി നിഷ്‌ക്കര്‍ഷിച്ച വിദ്യാഭ്യാസ യോഗ്യതകളും പ്രായപരിധിയും ബാധകമാണ്. കുളത്തുപ്പുഴ എം.ആര്‍.എസില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം ജോലിചെയ്തവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 0475 2222353.
- Log in to post comments