Skip to main content

പ്രളയ ദുരന്തനിവാരണം: 20ന് കുട്ടനാട് തലവടിയിൽ മോക്ഡ്രിൽ

പ്രളയസാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മുൻകരുതലുകൾ, പ്രവർത്തനരീതികൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാനും അടിയന്തര സാഹചര്യങ്ങളിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനും പമ്പ നദീതട പദ്ധതിയുടെ  ഭാഗമായി മാർച്ച് 20 ന് കുട്ടനാട്ടിലെ   തലവടിയിൽ മോക്ക് ഡ്രിൽ  നടത്തും. റീ ബിൽഡ് കേരള പ്രോഗ്രാം ഫോർ റിസൾട്ട്സ്  പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ്റെയും (കില) ആഭിമുഖ്യത്തിലാണ് മേക്ഡ്രില്‍ സംഘടിപ്പിക്കുന്നത്. വെള്ളപ്പൊക്കമുണ്ടായാൽ കൃത്യമായ സന്ദേശം ജനങ്ങളിൽ എത്തിച്ച് ദുരന്തമുഖത്ത് നിന്ന് അവരെ സുരക്ഷിത സ്ഥാനത്തെത്തിക്കുക എന്നതാണ് മോക്ഡ്രില്ലിൻ്റെ ലക്ഷ്യം. ഇതിൻ്റെ തയ്യാറെടുപ്പിൻ്റെ ഭാഗമായ ടേബിൾ ടോപ്പ് എക്സർസൈസ് 19 ന് നടക്കും.
മോക്ഡ്രില്ലിൻ്റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട്  ചേര്‍ന്ന ഓൺലൈന്‍ യോഗത്തില്‍  ഡെപ്യൂട്ടി കളക്ടർ(ദുരന്ത നിവാരണം) സി പ്രേംജി അധ്യക്ഷനായി. ഹസാര്‍ഡ് അനലിസ്റ്റ് സി ചിന്തു, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർ,  സെക്രട്ടറിമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
(പിആർ/എഎൽപി/769)

date