Skip to main content

പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സുകൾക്ക് അപേക്ഷിക്കാം

സംസ്ഥാനസാക്ഷരതാ മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ നടപ്പാക്കുന്ന പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകൾക്ക് ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. www.literacymissionkerala.org എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 
ഔപചാരിക തലത്തില്‍ ഏഴാംതരം വിജയിച്ചവര്‍ക്കും സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാംതരം തുല്യതാ കോഴ്സ് വിജയിച്ചവര്‍ക്കും 2025 മാര്‍ച്ച് ഒന്നിന് 17 വയസ്സ് പൂര്‍ത്തിയായവര്‍ക്കും പത്താംതരം തുല്യതാ  കോഴ്സില്‍ രജിസ്റ്റര്‍ ചെയ്യാം. കോഴ്സിന്റെ രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപയും കോഴ്‌സ് ഫീസ് 1850 രൂപയുമാണ്. 
ഔപചാരിക തലത്തില്‍ പത്താംതരം വിജയിച്ചവര്‍ക്കും, സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താംതരം തുല്യത കോഴ്സ് വിജയിച്ചവര്‍ക്കും, 2025 മാര്‍ച്ച് 1 ന് 22 വയസ്സ് പൂര്‍ത്തിയായവര്‍ക്കും ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ ഫീസ് 300 രൂപയും കോഴ്‌സ് ഫീസ് 2300 രൂപയുമാണ്. എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് രണ്ടു കോഴ്‌സുകൾക്കും രജിസ്‌ട്രേഷന്‍ ഫീസ് മാത്രം അടച്ചാൽ മതിയാകും. ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളിലാണ് പഠനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലപ്പുഴ ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസിലോ ഗ്രാമപഞ്ചായത്ത് സാക്ഷരതാ പ്രേരക്മാരുമായോ ബന്ധപ്പെടാം. ഫോണ്‍: 0477-2252095.
(പിആർ/എഎൽപി/774)

date