Skip to main content

ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. ഉപകരണങ്ങളുടെ വിതരണോദ്ഘാടനം പ്രിയദർശിനി കമ്മ്യൂണിറ്റി ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശോഭന രവി നിർവഹിച്ചു. മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചതനുസരിച്ച് ഓരോ വ്യക്തിക്കും അനുയോജ്യമായ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.

 ജില്ലാ പഞ്ചായത്ത് വിഹിതം, ഗ്രാമപഞ്ചായത്ത് വിഹിതം എന്നിവ ഉൾപ്പെടുത്തി 8,07,199 രൂപ ചെലവഴിച്ചാണ് പദ്ധതി നിർവഹണം ചെയ്തത്. സ്റ്റാറ്റിക് സൈക്കിൾ, വീൽചെയറുകൾ, തെറാപ്പി മാറ്റുകൾ, തെറാപ്പി ബോളുകൾ, പീഡിയാട്രിക് വീൽചെയർ, സിപി ചെയർ, ഫോൾഡിങ് വാക്കർ ഡീലക്സ്, വുഡൻ സി പി ചെയർ എന്നിങ്ങനെ ഇരുപത്തിയാറ് തരത്തിലുള്ള ഉപകരണങ്ങൾ ഇരുപത്തിയെട്ട് പേർക്ക് വിതരണം ചെയ്തു.

വൈസ് പ്രസിഡന്‍റ്  മണി ഉല്ലാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി.എ ഇസഹാക്ക്, വാർഡ് മെമ്പർ പി.കെ സുകന്യ, സെക്രട്ടറി സി.എം ഗിരീഷ് മോഹൻ, പദ്ധതി നിർവഹണ ഉദ്യോഗസ്ഥ കെ.ആർ വൈദേഹി എന്നിവർ സംസാരിച്ചു.

date