ജില്ലയിലെ പൊതുവിദ്യാലയങ്ങളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തി
പൊതുവിദ്യാലയങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ വിലയിരുന്നുന്നതിനുള്ള പ്രതിമാസ അവലോകന യോഗം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.
നിലവില്‍ കിഫ്ബി പദ്ധതി പ്രകാരം ജില്ലയില്‍ 48 വിദ്യാലയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്ത നങ്ങള്‍ പൂര്‍ത്തിയായി. നാല് സ്‌കൂളുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. 15 വിദ്യാലയങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുണ്ട് എന്ന് ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. പ്ലാന്‍ ഫണ്ട്, എം.എല്‍.എ ഫണ്ട് എന്നിവ ചിലവഴിച്ച് നിര്‍മ്മിക്കുന്ന സ്‌കൂളുകളുടെ പുരോഗതിയും യോഗം വിലയിരുത്തി.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ട് എന്ന് വിലയിരുത്തിയ ജില്ലാ കളക്ടര്‍ അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് നിര്‍മ്മാണ പ്രവൃത്തികള്‍ പരമാവധി പൂര്‍ത്തികരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ.കെ. അജിതകുമാരി, വിദ്യാകിരണം ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍.കെ രമേഷ്, വിവിധ പഞ്ചായത് സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments