Skip to main content

വിജിലൻസ് കമ്മിറ്റി യോഗം ചേർന്നു

ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളിയുടെ അധ്യക്ഷതയിൽ ജില്ലാ വിജിലൻസ് കമ്മിറ്റി യോഗം ചേർന്നു. ലഭിച്ച അഞ്ച് പരാതികളിൽ അന്വേഷണം നടത്തി നടപടി വിവരങ്ങൾ പരാതിക്കാരെ അറിയിക്കണമെന്ന് നിർദ്ദേശം നൽകി. വർഷങ്ങളായി നിലനിൽക്കുന്ന ഒരു പരാതിയിൽ അന്വേഷണം നടത്തി വ്യക്തത വരുത്തി വിവരം പരാതിക്കാരനെ അറിയിക്കാനും തീരുമാനമായി. നടപടികളിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകൾ ഉണ്ടെങ്കിൽ അത് അറിയിക്കാനും എ. ഡി. എം നിർദ്ദേശം നൽകി. ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

date