മെൻസ്ട്രൽ കപ്പ് വിതരണം
കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി 2024-25 ജനകീയാസൂത്രണ പദ്ധതി പ്രകാരം സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണം നടത്തി. പഞ്ചായത്തിലെ എല്ലാ വാർഡുകളിൽ നിന്നും തെരഞ്ഞെടുത്ത ഗുണഭോക്താക്കൾക്കാണ് കപ്പ് വിതരണം നടത്തിയത്. പഞ്ചായത്ത് തല വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് മിനി ജയൻ നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എസ് ധനൻ അധ്യക്ഷനായി. ഹിന്ദുസ്ഥാൻ ലാറ്റക്സ് പ്രതിനിധി ഡോ. സൗമ്യ മോഹൻ ബോധവത്ക്കരണ ക്ലാസിന് നേതൃത്വം നൽകി ഗുണഭോക്താക്കളുടെ സംശയ നിവാരണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ നിവ്യ റെനീഷ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എൻ.എ ബാലചന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ പി.കെ അസീസ്, ടി.ഒ ജോയ്, രമ ബാബു, എ.എ കൃഷ്ണൻ, ഷീബ ചന്ദ്രൻ, കണ്ടാണശ്ശേരി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ.പി ചിന്ത, പബ്ലിക്ക് ഹെൽത്ത് നഴ്സ് കെ.എം ഷെമീന, തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, എംഎൽഎസ്പി നഴ്സുമാർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments