Skip to main content

പോത്തുകുട്ടി വിതരണം

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് 2024- 2025  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പോത്തുകുട്ടികളുടെ വിതരണം നടത്തി. കണ്ടാണശ്ശേരി മൃഗാശുപത്രി പരിസരത്ത് നടന്ന ചടങ്ങിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ജയൻ  നിർവഹിച്ചു.

രണ്ടര ലക്ഷം രൂപ ചെലവഴിച്ച്  40 പോത്തുകുട്ടികളെയാണ് വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തിൻ്റെ ഭാഗമായി 10 പോത്ത് കുട്ടികളെയാണ് വിതരണം ചെയ്തത്. പത്താം വാർഡ് മെമ്പർ  റ്റി ഒ ജോയ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ എ ബാലചന്ദ്രൻ, വാർഡ് മെമ്പർമാരായ  പി കെ അസിസ്, എ എ കൃഷ്ണൻ, രമ ബാബു, വെറ്റിനറി ഡോക്ടർ ബിജു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date