Skip to main content

നാശനഷ്ടം സംഭവിച്ച വീടുകള്‍ക്കുള്ള ധനസഹായം: ജില്ലയില്‍ ഇതുവരെ 14,44,64,500 രൂപ അനുവദിച്ചു

 

 

ജില്ലയില്‍ 2024 ലെ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച വീടുകള്‍ക്കുള്ള ധനസഹായം നല്‍കുന്നതിനായി ഇതുവരെ 14,44,64,500 രൂപയാണ് അനുവദിച്ചത്. ഇതില്‍ വീടു തകര്‍ന്നവര്‍ക്കായുള്ള സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ ( എസ്. ഡി.ആര്‍.എഫ്) 81 ശതമാനം വിഹിതമായ 8, 55, 09,500 രൂപയുടെ ധനസഹായം വിതരണം ചെയ്തു. ബാക്കി തുക ഒരാഴ്ചയ്ക്കകം വിതരണം ചെയ്യും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള തുക സർക്കാരിൽ നിന്ന് ഈ മാസം ലഭിക്കും. അതിൻ്റെ വിതരണവും ഏപ്രില്‍ 15 നകം പൂര്‍ത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്.

 

2024 ജൂലൈ 29, 30, 31 ആഗസ്റ്റ് 1 തിയതികളില്‍ ജില്ലയില്‍ പെയ്ത അതിശക്തമായ മഴയില്‍ രണ്ട് ദിവസം ക്യാമ്പുകളില്‍ താമസിക്കേണ്ടി വന്നവര്‍ക്കും ബന്ധുവീടുകളിലേക്ക് മാറേണ്ടി വന്നവര്‍ക്കും അടിയന്തര ധനസഹായമായി അക്കൗണ്ടിലേക്ക് അയ്യായിരം രൂപ വീതം നല്‍കി. അതിന്റെ ഭാഗമായി ജില്ലയില്‍ 11,791 അപേക്ഷകളിലായി അഞ്ച് കോടി എണ്‍പത്തിയൊമ്പത് ലക്ഷത്തി അമ്പത്തയ്യായിരം രൂപ എല്ലാവരുടെയും അക്കൗണ്ടുകളിലേക്ക് ലഭ്യമാക്കി. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കൂടുതല്‍ ഫണ്ട് ചിലവഴിച്ച ജില്ലകളിൽ ഒന്ന് തൃശ്ശൂരാണ്. പ്രകൃതി ദുരന്തത്തിൽ നാശനഷ്ടം വന്ന വീടുകൾക്കുള്ള ജനുവരിയിൽ നിലവിൽ വന്ന ധനസഹായ സ്ലാബുകൾ പ്രകാരം നഷ്ട പരിഹാരം വിതരണം ചെയ്ത ആദ്യത്തെ ജില്ലയും തൃശ്ശൂരാണ്.

 

date