Skip to main content

വികസിത് ഭാരത് യൂത്ത് പാര്‍ലമെന്റ്; മാര്‍ച്ച് 16 നകം രജിസ്റ്റര്‍ ചെയ്യണം

വികസിത ഭാരത സങ്കല്പങ്ങള്‍ക്ക് അനിയോജ്യമായ തരത്തില്‍ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ യുവാക്കളുടെ ആശയരൂപീകരണം സാധ്യമാകുന്നതിന് കേന്ദ്ര യുവജന കാര്യകായിക മന്ത്രാലയം സംഘടിപ്പിക്കുന്ന വികസിത് ഭാരത് യൂത്ത്പാര്‍ലമെന്റ് മത്സരങ്ങളുടെ രജിസ്ട്രേഷന്‍ തുടങ്ങി. യുവാക്കളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനും ചര്‍ച്ച ചെയ്യാനുമുള്ള വേദി നല്‍കുന്ന ഈ പരിപാടിയില്‍ 2025 ഫെബ്രുവരി 24 ന് 18നും 25നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ക്ക് പങ്കെടുക്കാം. 'വികസിതി ഭാരതം എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?' എന്ന വിഷയത്തില്‍ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗ വീഡിയോ മൈ ഭാരത് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്താണ് രജിസ്റ്റര്‍ ചെയ്യേണ്ടത് .

ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 16 വരെ യാണ് വീഡിയോ അപ്ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം. കേരളത്തില്‍ തിരഞ്ഞടുക്കപ്പെട്ട നാല് നോഡല്‍ സ്ഥലങ്ങളില്‍ വെച്ചാണ് ജില്ലാതല മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 26നകം ജില്ലാ സംസ്ഥാനമത്സരങ്ങളും സംഘടിപ്പിക്കും. സംസ്ഥാന മത്സരത്തില്‍ വിജയികളാകുന്ന 3 പേര്‍ക്കാണ് പാര്‍ലമെന്റ് മന്ദിരത്തില്‍ വെച്ചു സംഘടിപ്പിക്കുന്ന ദേശീയതല മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം .വികസിത് ഭാരത് യൂത്ത് പാര്‍ലമെന്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഈ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക - https://mybharat.gov.in/mega_events/viksitbharat-youth-parliament രെജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍മാരുമായും നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍മാരുമായി ബന്ധപ്പെടാവുന്നതാണ് ഫോണ്‍ : 7736426247.

date