Post Category
തൊഴില്‍ മേള
കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ' വിജ്ഞാന കേരളം ' പദ്ധതിയുടെ ഭാഗമായി അസാപ് കേരളയും ലിങ്ക് അക്കാദമിയും സംയുക്തമായി , കാസര്‍കോട് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മാര്‍ച്ച് 15ന് ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന ജോബ് ഡ്രൈവില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗര്‍ത്ഥികള്‍ മാര്‍ച്ച് 15 ന് രാവിലെ 9.30 ന് ബയോഡേറ്റയും ,അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി കാസര്‍കോട് വിദ്യാനഗറിലെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തിച്ചേരണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യമായി തന്നെ ഈ അവസരം ഉപയോഗപ്പെടുത്താം. രജിസ്ട്രേഷന് 8590159452 അല്ലെങ്കില്‍ 9447326319 എന്ന നമ്പറിലേക്ക് 'JOBFAIR' എന്ന് വാട്സ്ആപ്പ് ചെയ്യുക.
date
- Log in to post comments