Skip to main content

രജത ജൂബിലി നിറവിൽ കടുത്തുരുത്തി ഗവൺമെന്റ് പോളിടെക്‌നിക് കോളജ്; ആഘോഷങ്ങൾക്ക് ഇന്നുതുടക്കം

 കടുത്തുരുത്തി ഗവൺമെന്റ് പോളിടെക്‌നിക് കോളജിന്റെ രജത ജൂബിലി ആഘോഷങ്ങൾക്ക് ശനിയാഴ്ച (മാർച്ച് 15) തുടക്കം. ഉച്ചകഴിഞ്ഞ് രണ്ടുമണിയ്ക്ക് സഹകരണ- തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പരിപാടി ഉദ്ഘാടനം ചെയ്യും. കോളേജ് അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ അഡ്വ. മോൻസ് ജോസഫ് അധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ സാമൂഹികനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു ഓൺലൈനായി സന്ദേശം നൽകും.
പരിപാടിയിൽ എം.പിമാരായ ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകപ്പള്ളി, കടുത്തുരുത്തി ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് എൻ.പി. സ്മിത, ജില്ലാ  പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, ജില്ലാ പഞ്ചായത്തംഗം ടി.എസ്. ശരത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. സന്ധ്യ, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി എലിസബത്ത്, ബ്ലോക്ക് പഞ്ചായത്തംഗം പി.വി. സുനിൽ, സെലീനാമ്മ ജോർജ്, ഗ്രാമപഞ്ചായത്തംഗങ്ങളായ നോബി മുണ്ടയ്ക്കൽ, സ്റ്റീഫൻ പാറാവേലി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. പി.ആർ. ഷാലീജ്, തിരുവനന്തപുരം ഡി.റ്റി. ഇ. സീനിയർ ജോയിന്റ് ഡയറക്ടർ കെ.എൻ. സീമ, കോതമംഗലം റീജണൽ ജോയിന്റ് ഡയറക്ടർ പി. സോളമൻ, കളമശ്ശേരി എസ്.കെ.റ്റി.റ്റി.റ്റി.ആർ. ജോയിന്റ് ഡയറക്ടർ അനി എബ്രഹാം, കോളജ് പ്രിൻസിപ്പൽ സി.എം. ഗീത, പി.ടിഎ. വൈസ്പ്രസിഡന്റ്  ബിജു മുഴിയിൽ, സ്റ്റാഫ് സെക്രട്ടറി എം.ആർ. സ്മിത മോൾ, അലുമിനി സെക്രട്ടറി എം.എസ്. ശ്യാം രാജ്, കോളജ് യൂണിയൻ ചെയർപേഴ്‌സൺ അഭിഷേക് മനോജ്, ജനറൽ സെക്രട്ടറി ഹർഷൻ എസ്.ഹരി, സംഘാടക സമിതി ജോയിന്റ് കൺവീനർ പി.എം. സുനിൽകുമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ.ജയകൃഷ്ണൻ, ജയിംസ് പുല്ലപ്പള്ളി, പി.ജി. ത്രിഗുണസെൻ, ജെറി പനയ്ക്കൽ, ജോണി കണിവേലി, റ്റി.സി. വിനോദ്, കെ.ആർ. ഗിരീഷ്‌കുമാർ, അക്ബർ മുടൂർ എന്നിവർ പങ്കെടുക്കും. പരിപാടിയിൽ അധ്യാപകരെയും വിവിധ മേഖലകളിൽ പ്രശസ്തരായ പൂർവവിദ്യാർഥികളെയും ആദരിക്കും.

date