Skip to main content

ഹിന്ദി ട്രാൻസലേറ്റർ ഒഴിവ്

 എറണാകുളം ജില്ലയിലെ കേന്ദ്ര അർധസർക്കാർ സ്ഥാപനത്തിൽ  ഹിന്ദി ട്രാൻസലേറ്ററിന്റെ സ്ഥിരം ഒഴിവ്. പ്രായപരിധി 35. യോഗ്യത: ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ച് ഇംഗ്ലീഷിലുള്ള ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ ബിരുദതലത്തിൽ ഇംഗ്ലീഷ് വിഷയമായി പഠിച്ച് ഹിന്ദിയിലുള്ള ബിരുദാനന്തര ബിരുദം/ ഒരു സർക്കാർ പൊതുമേഖല സ്ഥാപനത്തിൽ ഹിന്ദി ഇംഗ്ലീഷ് തർജമയിൽ രണ്ടുവർഷത്തെ പ്രവർത്തിപരിചയം, പി.ജി ഡിപ്ലോമ ഇൻ ട്രാൻസലേഷൻ, മലയാള ഭാഷാ പരിജ്ഞാനം എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അസൽ  സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 22ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട സ്ഥാപനത്തിൽ നിന്നും എൻ.ഒ.സി ഹാജരാക്കണം

date