Post Category
ആലപ്പുഴ മെഡിക്കല്‍ കോളേജിൽ നോണ്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്
ആലപ്പുഴ ഗവ. ടി. ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗത്തിന് കീഴിലുള്ള കാത്ത് ലാബിലെ നോണ്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള താല്‍ക്കാലിക ഒഴിവിലേക്ക് (2 എണ്ണം) അപേക്ഷ ക്ഷണിച്ചു. എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത പ്ലസ്ടു വിജയവും ഇംഗ്ലീഷ് ഭാഷ പ്രാവീണ്യവും ഗവണ്‍മെന്റ് ആശുപത്രിയിലെ കാത്ത് ലാബില്‍ അഞ്ചു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയവും. പ്രായപരിധി 2025 മാര്‍ച്ച് ഒന്നിന് 40 വയസ് കവിയരുത്. ബയോഡാറ്റ, ആധാര്‍ കാര്‍ഡ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷ മാര്‍ച്ച് 29 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് നേരിട്ടോ തപാൽ വഴിയോ എത്തിക്കുക. ഫോണ്‍: 0477-2282021.
(പിആർ/എഎൽപി/819)
date
- Log in to post comments