Skip to main content

ജില്ലാതല ഉപഭോക്തൃ ദിനാചരണം സംഘടിപ്പിച്ചു

ലോക ഉപഭോക്തൃ അവകാശദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ കോൺഫറൻസ് ഹാളില്‍ എച്ച് സലാം എംഎൽഎ നിര്‍വഹിച്ചു. എല്ലാ മനുഷ്യരെയും നേരിട്ട് ബാധിക്കുന്ന ഉപഭോക്തൃ നിയമത്തിൻ്റെ പരിരക്ഷയെക്കുറിച്ച് ഭൂരിപക്ഷം പേർക്കും അവബോധമില്ലെന്നും പുതുതലമുറ വിദ്യാർഥികളെയും നിയമം ഉപയോഗിക്കുവാൻ പ്രാപ്തരാക്കണമെന്നും എംഎൽഎ പറഞ്ഞു. 
'സുസ്ഥിര ജീവിതശൈലിയിലേക്കുള്ള ശരിയായ മാറ്റം' എന്നതാണ് ഈ വര്‍ഷത്തെ ഉപഭോക്തൃദിന സന്ദേശം. ചടങ്ങില്‍ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്(എ.ഡി.എം.) ആശാ സി എബ്രഹാം അധ്യക്ഷയായി. സർട്ടിഫിക്കറ്റ് വിതരണവും എഡിഎം  നിർവഹിച്ചു. സിഡിആർസി ജില്ലാ പ്രസിഡന്റ്‌ പി ആർ ഷോളി മുഖ്യപ്രഭാഷണം നടത്തി. സുസ്ഥിര ജീവിതശൈലിയിലേക്കുള്ള ശരിയായ മാറ്റം എന്ന വിഷയത്തിൽ റിട്ട. ഡെപ്യൂട്ടി ലേബർ ഓഫീസർ ജി ഷിബു ക്ലാസ് നയിച്ചു. നഗരസഭാംഗം സിമി ഷാഫി ഖാൻ, ജില്ലാ സപ്ലൈ ഓഫീസർ കെ മായാദേവി, കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള ചെയർമാൻ കെ ജി വിജയകുമാരൻ നായർ, കൺസ്യൂമർ സംരക്ഷണ സമിതി ചെയർമാൻ ഹക്കിം എം കെ മുഹമ്മദ് രാജ, ചേർത്തല താലൂക്ക് കൺസ്യൂമേഴ്സ് അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ്‌ തൈക്കൽ സത്താർ, കാർത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസർ ജി ഓമനക്കുട്ടൻ,  സ്കൂൾ, കോളേജ് കൺസ്യൂമർ ക്ലബ്ബുകൾ, ലോ കോളേജ് വിദ്യാർഥികൾ, ഉപഭോക്തൃ സന്നദ്ധ സംഘടനകൾ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
(പിആർ/എഎൽപി/820)

date